Welcome : Welcome ::: Last Update 07-01-2012


Wednesday, September 8, 2010

പ്രിയ ഗാനങ്ങള്‍ - വെള്ളിച്ചില്ലും വിതറി

വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി ഒഴുകും
പൊരി നുര ചിതറും കാട്ടരുവീ പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം (വെള്ളിച്ചില്ലും...)


കിലുങ്ങുന്ന ചിരിയിൽ മുഴു വർണ്ണപീലികൾ
ചിറകുള്ള മിഴികൾ നനയുന്ന പൂവുകൾ (2)
മനസ്സിന്റെ ഓരം ഒരു മലയടിവാരം
അവിടൊരു പുതിയ പുലരിയോ
അറിയാതെ.. മനസറിയാതെ... (വെള്ളിച്ചില്ലും...)അനുവാദമറിയാൻ അഴകൊന്നു നുള്ളുവാൻ (2)
അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ
അതിലോല ലോലം അതുമതി മൃദു ഭാരം
അതിലൊരു പുതിയ ലഹരിയോ
അറിയാമോ നിനക്കറിയാമോ (വെള്ളിച്ചില്ലും...)

No comments:

Post a Comment

Newer Post
Thanks

ഇതുവരെ