Welcome : Welcome ::: Last Update 07-01-2012


Tuesday, November 9, 2010

പ്രിയ ഗാനങ്ങള്‍ - പാതിരാപ്പൂ ചൂടി

സിനിമ : മയില്‍പ്പീലിക്കാവ്
ഗാനരചയിതാവു്: എസ് രമേശൻ നായർ
സംഗീതം: ബേണി ഇഗ്നേഷ്യസ്
ആലാപനം: കെ ജെ യേശുദാസ്

പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി
പൂനിലാമുറ്റത്തു നീ വന്നല്ലോ പൂത്തുമ്പീ
ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ (പാതിരാ...)
ഓ...ഓ..ഓ..ആ..ആ...

കന്നിമഴപ്പാടത്ത് കണ്ണെറിയും കാലത്ത്
കനകം വിളഞ്ഞതും കവർന്നില്ലേ (2)
കാമനൊരു വില്ലല്ലേ
കാത്തിരുന്ന നാളിൽ നീ
കതകും ചാരല്ലേ നീ ഉറങ്ങല്ലേ (പാതിരാ...)


അന്നലിട്ട പൊന്നൂഞ്ഞാൽ ആടിയെത്തും നേരത്ത്
അധരം കവർന്നതും മറന്നില്ലേ (2)
മഞ്ഞു കൊണ്ട് കൂടാരം
മാറിലൊരു പൂണാരം
മധുരം മായില്ലേ നീ മയങ്ങല്ലേ (പാതിരാ...)
Newer Post
Thanks

ഇതുവരെ