Welcome : Welcome ::: Last Update 07-01-2012


Tuesday, November 9, 2010

പ്രിയ ഗാനങ്ങള്‍ - ഒന്നാനാം കുന്നിന്മേൽ

സിനിമ :മയില്‍പ്പീലിക്കാവ്
ഗാനരചയിതാവു്: എസ് രമേശൻ നായർ
സംഗീതം: ബേണി ഇഗ്നേഷ്യസ്
ആലാപനം: കെ ജെ യേശുദാസ് , കെ എസ് ചിത്ര

കതിർമഴ പൊഴിയും ദീപങ്ങൾ കാർത്തിക രാവിൻ കൈയ്യിൽ
ആയിരം പൊൻ താരകങ്ങൾ താഴെ വീഴും അഴകോടെ


ഒന്നാനാം കുന്നിന്മേൽ പൊൻ വിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
ആരെയാരെയോ തേടുന്നു മിഴി നാളം
നീലയവനിക നീർത്തിയണയുക
നിശയുടെ കുളിരായ് നീ (ഒന്നാനാം....)

ഏഴു ജന്മങ്ങളേഴാം നിഴലായീ
എന്റെ ദാഹങ്ങളീറക്കുഴലായീ
കാതോർക്കുമോ കന്നിക്കളം മായ്ക്കുമോ
കല്യാണത്തുമ്പി പെണ്ണാളേ
ചിരിക്കുന്ന കാൽചിലമ്പെൻ നാളമായി ചേർക്കുമോ
ചിത്രവീണയിൽ കിനാവിൻ മുത്തുമാരി പെയ്യാൻ (ഒന്നാനാം....)


ഇന്നു മയിൽപീലിക്കാവിൽ തപസ്സല്ലോ
കുഞ്ഞു മഞ്ചാടി ചിമിഴിൻ മനസ്സല്ലോ
നീരാടുമോ സ്വപ്നം മയിലാകുമോ
പീലിപ്പൂ ചൂടാനാളുണ്ടോ
തനിച്ചെന്റെ മൺചെരാതിൽ പൊൻ വെളിച്ചം കൊണ്ടു വാ
തങ്ക മോതിരം നിനക്കായ് കാത്തു വെച്ചതല്ലേ (ഒന്നാനാം...‌)

No comments:

Post a Comment

Newer Post
Thanks

ഇതുവരെ