Welcome : Welcome ::: Last Update 07-01-2012


Wednesday, September 8, 2010

പ്രിയ ഗാനങ്ങള്‍ - വെണ്‍ചന്ദ്രലേഖ

വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും
അപ്സര സ്ത്രീ (വെണ്‍ചന്ദ്രലേഖ...)

കാറ്റത്തു കസവുത്തരീയമുലഞ്ഞും
കളിയരഞ്ഞാണമഴിഞ്ഞും
കൈയ്യിലെ സോമരസക്കുമ്പിള്‍ തുളുമ്പിയും
അവള്‍ വരുമ്പോള്‍
ഞാനും എൻ സ്വയംവര ദേവതയും
ആ നൃത്തമനുകരിയ്ക്കും മോഹങ്ങള്‍
ആശ്ലേഷമധുരങ്ങളാകും (വെണ്‍ചന്ദ്രലേഖ...)


മാറിലെ മദനാംഗരാഗം കുതിര്‍ന്നു
മകരഞ്ജീരമുണര്‍ന്നൂ
മല്ലികാപുഷ്പശരച്ചെപ്പു കിലുക്കിയും
അവള്‍ വരുമ്പോള്‍
ഞാനും എന്‍ മധുവിധു മേനകയും
ആ നൃത്തമനുകരിയ്ക്കും സ്വപ്നങ്ങള്‍
ആപാദ രമണീയമാകും (വെണ്‍ചന്ദ്രലേഖ...)

No comments:

Post a Comment

Newer Post
Thanks

ഇതുവരെ