Welcome : Welcome ::: Last Update 07-01-2012


Tuesday, November 9, 2010

പ്രിയ ഗാനങ്ങള്‍ - മന്ദാരങ്ങൾ പൂക്കുട ചൂടീ

സിനിമ : കവാടം
ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ്
സംഗീതം: ബേണി ഇഗ്നേഷ്യസ്
ആലാപനം: സുജാത മോഹൻ

മന്ദാരങ്ങൾ പൂക്കുട ചൂടീ
മലർദീപങ്ങൾ നീളെ നിരന്നു
കുയിലുകൾ മൂളും നാദലയം
ചിങ്ങനിലാവോ വന്നൂ ഇത്
ചിത്രാപൗർണ്ണമിയോ
പുള്ളോന്റെ വീണ നേരുകയായ്
എല്ലോർക്കും നല്ലനാൾ വരണേയ് (മന്ദാരങ്ങൾ..)

ഒന്നിനിച്ചൊല്ലൂ നീയെൻ
നെഞ്ചിൽ കൂടും തത്തമ്മേ
അൻപിന്റെയീണം മൂളാമോ
വിണ്ണിൻ സ്നേഹം പൂവിടാൻ
കന്നിപ്പൂവിൻ പ്രാർത്ഥന
കുഞ്ഞിക്കാറ്റേ കേട്ടുവോ
എങ്ങും സ്നേഹസംഗീതാർദ്രമന്ത്രം
പുള്ളോന്റെ വീണ നേരുകയായ്
എല്ലോർക്കും നല്ലനാൾ വരണേയ് (മന്ദാരങ്ങൾ..)

കണ്മണിപ്പൂക്കളേ
പൊന്നോണം കാണാൻ വന്നാട്ടേ
കുഞ്ഞിക്കൈ താളം തന്നാട്ടേ
സ്വർണ്ണത്തേരിലേറി വാ
വർണ്ണത്തെരിലേറി വാ
കാണാപ്പൊന്നൂഞ്ഞാലിലെൻ
കാറ്റേ നീയുമാടി വാ
മണ്ണും സ്വർഗ്ഗമാക്കും സ്നേഹമന്ത്രം
പുള്ളോന്റെ വീണ നേരുകയായ്
എല്ലോർക്കും നല്ലനാൾ വരണേയ് (മന്ദാരങ്ങൾ..)

No comments:

Post a Comment

Newer Post
Thanks

ഇതുവരെ