Welcome : Welcome ::: Last Update 07-01-2012


Tuesday, November 9, 2010

പ്രിയ ഗാനങ്ങള്‍ - കൈ നിറയെ സ്നേഹവുമായ്

സിനിമ : ആകാശഗംഗ
ഗാനരചയിതാവു്: എസ് രമേശൻ നായർ
സംഗീതം: ബേണി ഇഗ്നേഷ്യസ്
ആലാപനം: കെ ജെ യേശുദാസ് , കെ എസ് ചിത്ര

കൈ നിറയെ സ്നേഹവുമായ് നിന്നെത്തേടി വന്നൂ
ഈ ജന്മം ഞാൻ തന്നൂ മോഹപ്പൂക്കൾ തന്നൂ ചൂടുവാൻ
കൺ നിറയും വിത്തവുമായ് കണ്ടല്ലോ ഞാൻ അന്നേ
നാം ഒന്നായി പിന്നെ ഈ മണ്ണിൻ ദാഹമല്ലോ ജീവിതം
ആത്മാവിൽ ഒന്നായി തീരും വേളയിൽ
ആശിച്ചതെന്തേ ഇന്നു മൂകമായ്
കിളിവാതിൽ ചാരല്ലേ നീ തേൻ നിലാവേ
ഒരു നാളീ മോഹം താനേ പൂവിടുന്നു
നിൻ കൈക്കുമ്പിളിൽ ഈ സ്വപ്നം നൽകാം ഞാൻ
എന്തിനായ് ഊഹും...എന്തിനായ്...


ദൂരങ്ങൾ താണ്ടാൻ ഈ കുഞ്ഞിക്കിളി തൻ ചിറകില്ലേ
പാതിമെയ്യു നൽകുമ്പോൾ പൗർൺനമിയല്ലേ
ഇല നുള്ളി പൂവു നുള്ളി കാവു തീണ്ടണ കാറ്റേ വാ
മഴമിന്നൽ താലി ചാർത്തിയ പാല പൂത്തതു കാണാൻ വാ
കിന്നരി ചുറ്റിയൊരുങ്ങിവരുന്നൊരു
കന്നിനിലാവിനു കണ്ണെഴുതാൻ
ഇന്നലെ നമ്മുടെ വെയിലിനു വഴിയിതു
നൽകിയൊരഞ്ജനമെവിടെ പോയ്
കൈക്കുമ്പിളിൽ ഈ സ്വപ്നം നൽകാം ഞാൻ
എന്തിനായ് ഊഹും...എന്തിനായ്...(കൈ നിറയെ...)


ആരാരും കാണാതെ അറിയാതറിയാൻ കൊതിയില്ലേ
താഴ്ത്തി വെച്ച ദീപം പോൽ താമരയില്ലേ
മഴ തോർന്നാൽ പിന്നെയും കുളിർ പെയ്തു നിൽക്കണ മനമില്ലെ
മിഴിയോരം പേടമാനുകൾ കാടിറങ്ങണ മനസ്സില്ലേ
ഇന്നലെയിന്നലെയെന്നു പറഞ്ഞ് മറഞ്ഞ നിലാവൊളി എവിടെപ്പോയി
നിന്നെയും എന്നെയും ഒരു കുട നീർത്തി വിളിച്ച വസന്തവുമെവിടെ പോയി
കൈക്കുമ്പിളിൽ ഈ സ്വപ്നം നൽകാം ഞാൻ
എന്തിനായ് ഊഹും...എന്തിനായ്...(കൈ നിറയെ...)

No comments:

Post a Comment

Newer Post
Thanks

ഇതുവരെ