Welcome : Welcome ::: Last Update 07-01-2012


Wednesday, September 8, 2010

പ്രിയ ഗാനങ്ങള്‍ - കാറ്റു വന്നൂ

കാറ്റു വന്നൂ കള്ളനെ പോലെ
കാട്ടുമുല്ലയ്ക്കൊരുമ്മ കൊടുത്തൂ
കാമുകനെ പോലെ (കാറ്റു...)


മുല്ലവള്ളിക്കാസകലം മുത്തു കിളിര്‍ത്തു മണി
മുത്തിനോലക്കുട പിടിച്ചു വൃശ്ചികമാസം
ലലല ലലല ലലലാലലലാ (കാറ്റു..)

പൊന്‍ കുരിശും കുന്നിന്മേല്‍ തിങ്കളുദിച്ചു
വന മുല്ല നിന്നു നഖം കടിച്ചു മുഖം കുനിച്ചു
ലലലലാ ലലലലാ ലലലല ലാലല (കാറ്റു..)

തെന്നല്‍ വീണ്ടും വന്നാലോ ഉമ്മ തന്നാലോ അതു
വെണ്ണിലാവോ തുമ്പികളോ കണ്ടു നിന്നാലോ
ലലല ലലലാ‍ ലലലലാ (കാറ്റു...)

No comments:

Post a Comment

Newer Post
Thanks

ഇതുവരെ