സിനിമ : ആകാശഗംഗ
ഗാനരചയിതാവു്: എസ് രമേശൻ നായർ
സംഗീതം: ബേണി ഇഗ്നേഷ്യസ്
ആലാപനം: കെ ജെ യേശുദാസ്
വൈകാശിത്തിങ്കളിറങ്ങും വൈഡൂര്യക്കടവിൽ
കുളിച്ചെത്തിയില്ലേ ഇനി ഈറൻ മാറി കൂടെ പോരൂ
മുഴുക്കാപ്പു ചാർത്തീ നിന്നെ ദേവീശില്പമായൊരുക്കാം ഞാൻ (വൈകാശി..)
മണ്ണും വിണ്ണും മാറിൽ തിങ്ങും മണിച്ചിപ്പിയിൽ
മഴത്തുള്ളി മുത്താവില്ലെ മറക്കാത്ത കണ്ണീരല്ലെ
കണ്ണും ചിമ്മി കാവൽ നിൽക്കും കളിത്താരകൾ
വിളിക്കുന്നു കോലോത്തമ്മേ വിളക്കായ് വരൂ
നിനക്കെൻ ചന്ദന ദീപം പുതയ്ക്കാൻ കുങ്കുമരാഗം
ഉറങ്ങാൻ സംഗമഗീതം ഉഷസ്സോ മംഗളദീപം
മൂളം കൂട്ടാൻ താരമ്പന്റെ താമ്പാളം ഓ...താമ്പാളം (വൈകാശി..)
സ്വർണ്ണത്തേരിൽ സ്വപ്നം വിൽക്കും വഴിത്താരയിൽ
തനിച്ചിന്നു വന്നില്ലേ നീ തളിർക്കൂട തന്നില്ലേ നീ
കൈയ്യും മെയ്യും തമ്മിൽ ചേർന്നാൽ കടൽത്താളമായ്
കണിക്കൊന്ന നാണം പൂണ്ടാൽ വിഷുക്കാലമായ്
നിനക്കെൻ കണ്ണിലെ മേഘം പൊലിക്കും വർണ്ണപരാഗം
തുടിക്കും യൗവനദാഹം നിറക്കൂ മൃണ്മയ പാത്രം
താനേ ആടാൻ താഴമ്പൂവിൻ ഊഞ്ഞാലു ഓ..ഊഞ്ഞാല് (വൈകാശി..)


Tuesday, November 9, 2010
Subscribe to:
Post Comments (Atom)
ഇതുവരെ
- തേനിയ്ക്കപ്പുറം തെങ്കാശിക്കപ്പുറം
- നീയിന്നെന്നെ മറന്നോ
- പോരൂ നീ വാരിളം - കാഷ്മീരം
- നോവുമിടനെഞ്ചിൽ - കാഷ്മീരം
- നിലാപൊങ്കലായേലോ
- കിന്നാര കാക്കാത്തിക്കിളിയേ
- കള്ളിപ്പൂങ്കുയിലേ
- കറുത്ത പെണ്ണേ
- എന്തേ മനസ്സിലൊരു
- കഥയിലെ രാജകുമാരിയും
- ഒരു കാതിലോല
- ഒന്നാനാം കുന്നിന്മേൽ
- എന്റെ മൌനരാഗമിന്നു
- ഇല്ലത്തെ കല്യാണത്തിനു
- ഇന്നലെ മയങ്ങുന്ന
- ആവണിപ്പൊന്നൂഞ്ഞാ
- കൈ നിറയെ സ്നേഹവുമായ്
- താമരപ്പൂവിൽ വാഴും
- പാതിരാപ്പൂ ചൂടി
- പുതുമഴയായ്
- വൈകാശിത്തിങ്കളിറങ്ങും
- വെള്ളാരം കിളികൾ
- മാനം തെളിഞ്ഞേ നിന്നാൽ
- മഴത്തുള്ളികൾ
- മയിലായ് പറന്നു വാ
- മന്ദാരങ്ങൾ പൂക്കുട ചൂടീ
- അന്തിവെയിൽ - ഉള്ളടക്കം
- അന്ധകാരം - പാഥേയം
- തങ്കത്തോണി
- സുഖമോ ദേവി
- വെണ്‍ചന്ദ്രലേഖ
- പത്തുവെളുപ്പിന്
- സൂര്യകിരീടം വീണുടഞ്ഞു
- അരികില്‍
- നീല മല പൂങ്കുയിലേ
- ഉണ്ണികളേ ഒരു കഥപറയാം
- ദൂരേ ദൂരെ ദൂരെ പാടും
- പുഷ്പമംഗലയാം ഭൂമിക്കു
- കാറ്റു വന്നൂ
- തേനും വയമ്പും
- മെല്ലെ മെല്ലെ മുഖപടം
- തുമ്പീ വാ
- പുലർകാല സുന്ദര
- ചന്ദന ലേപ സുഗന്ധം
- ഘനശ്യാമവൃന്ദാരണ്യം
- ദൂരെ കിഴക്കുദിക്കും
- വെള്ളിച്ചില്ലും വിതറി
- വാര്‍മഴവില്ലേ