Welcome : Welcome ::: Last Update 07-01-2012


Wednesday, September 8, 2010

പ്രിയ ഗാനങ്ങള്‍ - പുഷ്പമംഗലയാം ഭൂമിക്കു

പുഷ്പമംഗലയാം ഭൂമിക്കു വേളി
പ്പുടവയുമായ് വരും വെളുത്ത വാവേ എന്റെ
മടിയിൽ മയങ്ങുമീ മാലതീ ലതയെ
തൊടല്ലേ തൊടല്ലേ നീ
(പുഷ്പ..)

കടഞ്ഞ ചന്ദന മെതിയടികളുമായ്
കൈയ്യിൽ കനക വേണുവുമായ്
പൊന്മുകിൽ ചെമ്മരിയാടിനെ മേയ്ക്കുന്ന
പുല്ലാനിമലയിലെ ആട്ടിടയൻ
നീയീ കവിളിലെ നീഹാരഹാരം
കവരുമോ നിലാവേ കവരുമോ
(പുഷ്പ...)

കുളിച്ചു കൂന്തലിൽ ദശപുഷ്പവുമായ്
കണ്ണിൽ പ്രണയദാഹവുമായ്
എന്മെയ് മന്മഥ ചാപമായ് മാറ്റുമീ
ഉന്മാദിനിയെന്റെ പ്രാണസഖീ
നീയീ മനസ്സിലെയേകാന്ത രാഗം
കവരുമോ നിലാവേ കവരുമോ
(പുഷ്പ...)
Newer Post
Thanks

ഇതുവരെ